വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്, വൈകിട്ട് രണ്ടു ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ് ഗൃഹത്തില്‍ ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. താന്ത്രിക പൂജാദികര്‍മ്മങ്ങള്‍, ദീപ പ്രശ്‌നം തുടങ്ങിയവയിലാണ് സാധാരണ മറ്റു രീതികളില്‍ തിരിയിടുക. മൂന്ന്, അഞ്ച് എന്നിങ്ങനെയും ഗൃഹങ്ങളില്‍ ദീപം കൊളുത്താം. മൂന്നാണെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളിലേക്കാണ് തിരിയിടേണ്ടത്.
വടക്കിനു പകരം വടക്കുകിഴക്ക് എന്നു പക്ഷാന്തരവുമുണ്ട്. അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത് വടക്കുകിഴക്ക് ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്, തെക്കു കിഴക്ക്, വടക്കുപടിഞ്ഞാറ് ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക് തിരി കൊളുത്താന്‍ പാടില്ല. കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.
Post Your Comments