Latest NewsNewsIndia

ചൈനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യന്‍ ജനത ; ചൈനീസ് ടിവികള്‍ പുറത്തേക്കെറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം

സൂറത്ത് : അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തില്‍ ചൈനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യന്‍ ജനത. ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ജനങ്ങള്‍ പ്രതിഷേധിക്കുന്ന ഗുജറാത്തിലെ സൂറത്തില്‍ വരാച്ഛയിലെ പഞ്ച്രത്‌ന കെട്ടിടത്തിലെ താമസക്കാരാണു ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഭാരത് മാതാ കീ ജയ് ഉറക്കെ വിളിച്ചായിരുന്നു ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്.

ചൈനയ്ക്കും ചൈനീസ് സൈനികര്‍ക്കുമെതിരെ മുദ്രാവാക്യവും മുഴക്കി ആളുകള്‍ കൂട്ടം കൂടിനിന്നായിരുന്നു ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്. ജമ്മുവിലും കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. വരുംദിവസങ്ങളില്‍ രാജ്യത്ത് ചൈനാവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് മൊബൈലുകളടക്കം ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എലും എംടിഎന്‍എലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button