Latest NewsNewsIndia

ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിയ്ക്കുന്നു : നടപടി ഉടന്‍

ന്യൂഡല്‍ഹി| : ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം , ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ക്ക് പിടിവീഴുന്നു. നിരോധിയ്ക്കാന്‍ തീരുമാനിച്ച ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്ത് വന്‍ തോതില്‍ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍

വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഈ ആപ്പുകള്‍ ദേശസുരക്ഷക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button