Latest NewsUAENewsGulf

യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി : വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം

ദുബായ് : യുഎഇയിലെ പ്രവാസികള്‍ക്ക് 60 ദിവസം അവധി വിശദാംശങ്ങള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കാണ് 60 ദിവസത്തെ അവധി അനുവദിച്ചത്. 2022 ലാണ് 60 ദിവസം അവധിയെടുക്കാമെന്ന നിയമം വന്നിരിക്കുന്നത്.. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവര്‍ക്കാണ് ഈ പുതിയ നിര്‍ദേശം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്.

Read Also : രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍; 10,000 പ്രവാസികള്‍ നാട്ടിലേക്ക്

യാത്രാവിലക്കിനെ തുടര്‍ന്നു പലര്‍ക്കും അവധിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. അവധിക്കാലത്തും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. അവധി നഷ്ടമാകുമോയെന്ന ഒരു തൊഴിലാളിയുടെ അന്വേഷണത്തിനാണ് അധികൃതരുടെ വിശദീകരണം.

ഇത്തവണത്തെയടക്കം അടുത്തവര്‍ഷം 60 ദിവസം വരെ അവധിയെടുക്കാനാകും. യുഎഇ ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം ഒരാള്‍ക്ക് ഒരു മാസം രണ്ടു ദിവസത്തെ അവധിയുണ്ട്. 6 മാസത്തില്‍ കൂടുതലും ഒരു വര്‍ഷത്തില്‍ കുറയാത്തതുമായ സേവന കാലം പൂര്‍ത്തിയാക്കിയവര്‍ക്കാണിത്. ഇതുപ്രകാരം ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ 30 ദിവസം അവധി ലഭിക്കും. ആവശ്യമെങ്കില്‍ 2 ഘട്ടമായി അവധി നല്‍കാനും വ്യവസ്ഥയുണ്ട്. ജോലിയുടെ സൗകര്യത്തിനു വേണ്ടി മാത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button