KeralaLatest NewsNews

തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്‌ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി

തൃശൂർ : കോവിഡ് വ്യാപനം തുടരുന്ന തൃശ്ശൂരിൽ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്‌ൻമെന്റ് സോണുകളിൽ നിന്നൊഴിവാക്കി. അടച്ചിട്ട ആശുപത്രികൾ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്‌തു. നഗരത്തിലെ മാർക്കറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചു.

കണ്ടയ്‌ൻമെന്റ് സോണുകളുടെ കാലാവധി പൂർത്തിയാകുകയും രോഗവ്യാപനം വർധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വടക്കേക്കാട്, അടാട്ട്, തൃക്കൂർ ഗ്രാമപഞ്ചായത്തുകളെ കണ്ടയ്‌ന്മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. അവണൂർ, ചേർപ്പ്, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളും മണത്തലയും ഗുരുവായൂരും ഉൾപ്പെടുന്ന ചാവക്കാട് നഗരസഭയിലെ പ്രദേശങ്ങളും ഇരിങ്ങാലക്കുട നഗരസഭയിലെയും തൃശൂർ കോർപ്പറേഷനിലെയും ഭാഗിക പ്രദേശങ്ങളും കണ്ടയ്‌ൻമെന്റ് സോണുകളായി തുടരും.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അളഗപ്പനഗർ, തോളൂർ, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചിലവാർഡുകളും കണ്ടെയൻമെന്റ് സോണിലാണ്. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേകാട് സാമൂഹിക ആരോഗ്യ കേന്ദ്രവും പൊറുത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രവും തുറന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി, ഡയാലിസിസ്, അത്യാഹിത വിഭാഗങ്ങൾ നിയന്ത്രണങ്ങളോടെ പുരാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button