Latest NewsNewsIndia

ഇന്ത്യ-ചൈന സംഘർഷം; മുതിര്‍ന്ന മന്ത്രിമാരുമായി ചർച്ചകൾ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ മുതിര്‍ന്ന മന്ത്രിമാരുമായി ചർച്ചകൾ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യൻ സൈനികരാണ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിൽ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്. അതിർത്തിയിൽ നിരവധി ചൈനീസ് ഹെലികോപ്റ്ററുകൾ കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് കരുതുന്നതെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button