Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ മാത്രമാണ് കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് എട്ടിനുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മേയ് എട്ടിന് 16 പുതിയ രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് വരെ 503 രോഗികളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,697 ആയി.

read also : സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്, 90പേർക്ക് രോഗമുക്തി

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതില്‍ മാറ്റമില്ല. സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button