
ദുബായ് : യു എ ഇയിൽ താമസിക്കുന്ന മകളെ കാണാൻ ഗൾഫിൽ എത്തിയ ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. എഴുപത്തിയേഴ് വയസ്സായിരുന്നു. ദുബായിയിൽ താമസിക്കുന്ന മകളെ കാണാൻ വേണ്ടി ഭാര്യയുമൊത്ത് പോയതായിരുന്നു ഹംസ. അവിടെ വെച്ച് ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് ഹംസക്ക് കൊവിഡ് രോഗ ബാധ
സ്ഥിരീകരിച്ചത്.
Post Your Comments