ലഡാക്ക് : അടുത്ത അവധിക്ക് വീട്ടിലെത്തുമ്പോള്‍ വിവാഹം; പക്ഷേ രാജേഷിന്റെ കാര്യത്തില്‍ വിധി കരുതി വച്ചത് മറ്റൊന്ന് . ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ലഡാക് മേഖലയിലെ ഗാല്‍വാന്‍ വാലിയില്‍ വച്ച് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച രാജേഷ് ഒറങ് അവധിയ്ക്ക് നാട്ടില്‍ വരുമ്പോള്‍ വിവാഹത്തിന് തയ്യാറായിരുന്നതായി പിതാവ് സുഭാഷ് പറയുന്നു. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ രാജേഷിന് കൈയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് രാജേഷിന്റെ മരണത്തെക്കുറിച്ച് അധികൃതര്‍ വിവരമറിയിക്കുന്നത്. രാജേഷിന്റെ വിയോഗമറിഞ്ഞപ്പോള്‍ പിതാവ് സുഭാഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.’എന്റെ മകന്‍ രാജ്യം സേവിക്കുകയും ജീവന്‍ നല്‍കുകയും ചെയ്തു’. മകന്‍ അടുത്ത തവണ വീട്ടിലെത്തുമ്പോള്‍ വിവാഹം കഴിപ്പിക്കണമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ മമത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വിവാഹത്തെക്കുറിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു.
2015 ലാണ് രാജേഷ് കരസേനയില്‍ ചേര്‍ന്നത്. രണ്ടു അനുജത്തിമാരുള്ള രാജേഷ് ഹയര്‍ സെക്കന്‍ഡറി പാസായ ശേഷം കരസേനയില്‍ ചേര്‍ന്നു. ബിഹാര്‍ റെജിമെന്റില്‍ അംഗമായിരുന്നു. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബെല്‍ഗോറിയ ഗ്രാമത്തിലെ കര്‍ഷകനാണ് സുഭാഷ്. ദാരിദ്ര്യത്തിനിടയിലാണ് മക്കളെ വളര്‍ത്തിയത്.
Post Your Comments