ന്യൂഡല്‍ഹി: ചൈനയോടുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സൈന്യം ആലോചിക്കുന്നതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യ. അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം മാറ്റത്തിനായി ആലോചിയ്ക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ പ്രതികരണരീതിയില്‍ മാറ്റം വരുത്താന്‍ സൈന്യം ആലോചിക്കുന്നതായി എന്‍.ഡി.ടി.വിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷമുണ്ടായാല്‍ വെടിവയ്ക്കരുത് എന്നതുള്‍പ്പെടെയുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതികരണരീതിയാണ് ഇന്ത്യന്‍ സൈന്യം ഇപ്പോഴും അതിര്‍ത്തിയില്‍ പിന്തുടരുന്നത്.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘര്‍ഷത്തില്‍ ചൈനീസ് പക്ഷത്തിലും വന്‍ ആള്‍നാശം ഉണ്ടായിട്ടുണ്ട്. കൃത്യമായ കണക്കുള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 45 ഓളം ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Post Your Comments