Latest NewsNewsIndia

ഇന്ത്യാ-ചൈനാ സംഘർഷത്തിൽ ഇന്ത്യൻ സേനയിൽ നിന്നും ചൈനയ്ക്കേറ്റത് വൻ പ്രഹരമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറി. സംഘ‍ര്‍ഷത്തില്‍ 43 ചൈനീസ് സൈനിക‍ര്‍ മരിക്കുകയോ ​ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Read also: യഥാർത്ഥത്തിൽ എന്താണ് ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചതെന്ന് വയനാട് എം പി രാഹുൽ ഗാന്ധി

അതേസമയം കഴിഞ്ഞദിവസം രാത്രിയിലാണു ഗാല്‍വന്‍ താഴ്‍വരയിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട്. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button