ബെയ്ജിംഗ്: ചൈനയിൽ കോവിഡിന്റെ രണ്ടാം വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ബെയ്ജിംഗ് നഗര വക്താവ് ഷു ഹേജിയന് പറയുന്നത്.
അഞ്ചു ദിവസത്തിനിടെ ബെയ്ജിംഗില്‍ പുതുതായി 106 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം പുതുതായി 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിന്റെ പുതിയ ക്ലസ്റ്റര്‍ ബെയ്ജിംഗായേക്കാമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് നഗരത്തില്‍ രോഗികളുമായി സന്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു. കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബെയ്ജിംഗിലെ 11 റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ അടച്ചു. ബെയ്ജിംഗിലെ തെക്കുപടിഞ്ഞാറന്‍ ഡിസ്ട്രിക്ടായ ഫെംഗ്ടായി മേഖലയിലെ സിന്‍ഫാഡി മാര്‍ക്കറ്റുമായി സന്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം ബാധിച്ചത്. ജൂണ്‍ 11-നു മുന്‍പ് 56 ദിവസം ഒറ്റ കോവിഡ് കേസുപോലും ബെയ്ജിംഗില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.
ഇതിനിടെ ഹെബെയ് പ്രവിശ്യയിലെ ബാവോഡിംഗ് പട്ടണത്തില്‍ സൈനിക നിയമം പ്രഖ്യാപിച്ചു. ഇവിടെ നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടതായി സംശയിക്കുന്നു. സിന്‍ഫാഡി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്കാണു രോഗബാധ.
Post Your Comments