നെല്ലൂര്‍ (തമിഴ്‌നാട് ): പതിനഞ്ചുകാരി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടി കുളിക്കുന്നത് അയല്‍വാസികളായ മൂന്നു ചെറുപ്പക്കാര്‍ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടി സ്വയം തീ കൊളുത്തുകയായിരുന്നു. തമിഴ്‌നാട് നെല്ലൂര്‍ ആണ് സംഭവം. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നിലവില്‍ വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
22, 19, 17 വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി തങ്ങളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ ആക്ട് പ്രകാരം മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെയും കേസെടുത്തു. ഇവരെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Post Your Comments