Latest NewsNewsIndia

ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയാൽ എങ്ങനെയായിരിക്കുമെന്ന് ചോദിച്ചു: സുശാന്ത് സിംഗിനെക്കുറിച്ച് സുഹൃത്ത്

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിനിമാലോകത്തിന് തന്നെ ഞെട്ടലായിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പേരാണ് താരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. സുശാന്തിന്റെ സുഹൃത്തും മോഡലുമായ ആയിഷ കപൂർ അഡാൽഖ ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ആദ്യമായി സുശാന്തിനെ കണ്ടപ്പോൾ സംസാരിച്ച കാര്യങ്ങളാണ് ആയിഷ പറയുന്നത്.

Read also: ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ

‘ഞാൻ സുശാന്തിനെ ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ ബാന്ദ്രയിലുള്ള വീട്ടിൽ വെച്ചാണ്. ഞങ്ങൾ അന്ന് ആത്മഹത്യയെക്കുറിച്ച് സംസാരിച്ചു. അവരുടെ ബാൽക്കണിയിൽ നിന്ന് ഞങ്ങൾ താഴേക്ക് നോക്കുകയായിരുന്നു. ഇവിടെ നിന്ന് ഞങ്ങൾ ചാടിയാൽ എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അതിനുശേഷം ഞങ്ങൾ ജീവിതത്തിന്റെ മൂല്യങ്ങൾ, സാഹസികതകൾ ചർച്ച ചെയ്തു. ധാരാളം നല്ല കാര്യങ്ങൾ ചെയ്തു. ചിരിച്ചു, കുടിച്ചു സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അദ്ദേഹം ബോധമുള്ളവനും ചിന്താശീലനുമായിരുന്നു. എല്ലാം അറിയാൻ ആഗ്രഹിച്ചിരുന്നുവെന്നും ആയിഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button