Latest NewsFootballNewsSports

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയുടെ ജേഴ്‌സി ലേലത്തിന് ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കറുമായ മുഹമ്മദ് റാഫിയുടെ ജേഴ്‌സി ഡി വൈ എഫ് ഐ റീസൈക്കിള്‍ കേരളയിലേക്ക് കൈമാറി. 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യാ കപ്പില്‍ അണിഞ്ഞ ജേഴ്‌സിയാണ് താരം കൈമാറിയത്. ജേഴ്‌സി ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേലത്തിന് വച്ചിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്യും.

മുഹമ്മദ് റാഫിയുടെ തൃക്കരിപ്പൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. വി സക്കീര്‍ ഹുസൈന്‍ ജേഴ്‌സി ഏറ്റുവാങ്ങി. ആദ്യ ലേല തുക പ്രഖ്യാപിച്ച് ബൈത്താന്‍സ് ഡയറി ഫാം ത്രിക്കരിപ്പൂര്‍ രംഗത്തെത്തിയിട്ടുണ്ട്. 20,000 രൂപയാണ് ഇവര്‍ ലേല തുകയായി വിളിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള 2010 ലെ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ താരമാണ് മുഹമ്മദ് റാഫി.

shortlink

Post Your Comments


Back to top button