Latest NewsNewsBollywoodEntertainment

ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ

സുശാന്തിനെ മാനസികരോ​ഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കുന്നു

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ബോളിവുഡ്. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു നടി കങ്കണ റാവത്ത് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷം ബോളിവുഡിലെ പ്രമുഖര്‍ സുശാന്തിനെ മാനസികരോ​ഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

സുശാന്തിനെ മാനസികരോ​ഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണ് ചിലര്‍. സഞ്ജയ് ദത്ത് മയക്കുമരുന്നു ഉപയോ​ഗിച്ചു എന്ന് കേള്‍ക്കുമ്ബോള്‍ ‘ക്യൂട്ടായി’ തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെക്കുറിച്ച്‌ ഇങ്ങനെ എഴുതിയത്. അവര്‍ക്ക് മാപ്പില്ല. പഠനകാലത്ത് മെഡല്‍ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് എങ്ങനെ ദുര്‍ബല ഹ‍ൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നത്.സുശാന്തിന് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായത്. അയാള്‍ സിനിമയിലെത്തി കുറച്ചുനാളുകള്‍ക്കു ള്ളില്‍ മികച്ച നടന്‍മാരിലൊരാളാകുകയും അം​ഗീകാരങ്ങള്‍ നേടുകയും ചെയ്തു. ഇവിടുത്തെ ചില താരങ്ങളുടെ മക്കളുടെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയിലെത്തിയത്- കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

“സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നേടിയ ഒരാള്‍ക്ക് എങ്ങനെയാണ് വിഷാദം ബാധിച്ചത്? ആദ്യ സിനിമയായ കെയ് പൊ ചെ എങ്ങനെയാണ് ആരുമറിയാതെ പോയത്? ചിച്ചോര്‍ സിനിമ ഒഴിവാക്കി എല്ലാ അവാര്‍ഡുകളും ഗള്ളി ബോയ് സിനിമയ്ക്ക് എങ്ങനെയാണ് ലഭിച്ചത്?” എന്ന് കങ്കണ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button