പാറ്റ്ന: ആത്മഹത്യ ചെയ്‌ത നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ ദിവസമാണ് നടന്നത്. താരത്തിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് കുടുംബം ഇതുവരെ മുക്തരായിട്ടില്ല. ഇതിനിടെ മറ്റൊരു ദുരന്തം കൂടി കുടുംബത്തെ ഉലച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരന്റെ ഭാര്യ മരിച്ചതായാണ് റിപ്പോർട്ട്. സുശാന്തിന്റെ കസിൻ സഹോദരന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണം സുധയെ തളർത്തിയിരുന്നെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ മരണവാർത്ത അറിഞ്ഞത് മുതൽ അവർ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സുശാന്തിന്റെ സംസ്കാരം നടക്കുന്നതിനിടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് സൂചന.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മുംബൈയിലാണ് സുശാന്ത് സിംഗിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്. നടി കൃതി സനോൺ, റിയ ചക്രബർത്തി, ശ്രദ്ധ കപൂർ, വരുൺ ശർമ്മ, അഭിഷേക് കപൂർ, ഏക്താ കപൂർ, വിവേക് ഒബ്‌റോയ്, രൺദീപ് ഹൂഡ എന്നിവർ താരത്തിന് അവസാനമായി വിട ചൊല്ലാൻ എത്തിയിരുന്നു.
Post Your Comments