ലഖ്നൗ : യു പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെല്പ്പ്ലൈന് ഓഫീസിലെ 80 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഹെല്പ്പ്ലൈന് ഓഫീസില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു ദിവസം മുമ്പായിരുന്നു എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.
ഹെല്‍പ്പ് ലൈന്‍ സംവിധാനമായ 1076 ന്റെ ചുമതല ഒരു കമ്പനിക്കായിരുന്നു. ഒരു മാസം മുമ്പാണ് തങ്ങള്‍ ഓഫീസ് സന്ദര്‍ശിച്ചതെന്നും ജീവനക്കാരോട് കൃത്യമായി മാസ്കും സാനിറ്റൈസേര്സും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.എന്നാൽ ജിവനക്കാര്‍ ജോലി സമയത്ത് മാസ്ക് ധരിച്ചിരിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും കമ്പനി തങ്ങള്‍ക്ക് അയച്ചതായും ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ രാജസ്ഥാനെ പിന്തള്ളി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. സംസ്ഥാനത്ത് 13,615 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 399 പേര് മരിച്ചു. 8268 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും യു പി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments