റിയാദ് : രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സൗദിയ. കോവിഡ് ഭീഷണി നില നിൽക്കുന്നതിനാൽ ഇതുവരെ അതിനെകുറിച്ച് തീരുമാനവുമായിട്ടില്ല. ഒരറിയിപ്പുണ്ടാകുന്നത് വരെ പുനരാരംഭിക്കില്ലെന്നും, ഘട്ടം ഘട്ടമായി ഔപചാരിക അറിയിപ്പോടെ മാത്രം സർവീസുകൾ നടത്തുമെന്നും സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു.
Also read : കോവിഡ്-19 : തെലങ്കാനയില്‍ 3 ടിആര്‍എസ് എംഎല്‍എമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മറ്റു രാജ്യങ്ങളിൽ അകപ്പെട്ട സ്വദേശികളെ കൊണ്ടുവരുന്നതിന് അനുവദിക്കപ്പെട്ട വിമാനങ്ങൾ മാത്രമാണ് രാജ്യാന്തര തലത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നത്. ജിദ്ദ-ഹായിൽ അഭ്യന്തര വിമാനങ്ങൾ ജൂൺ 15 മുതൽ ആരംഭിക്കും ബിഷ, തായിഫ്, യാമ്പു, ഹഫർ അൽബാത്തിൻ, ശുറൂറ എന്നിവിടങ്ങളിലേക്ക് ഉടൻ തുടങ്ങുമെന്നും അധികൃർ വ്യക്തമാക്കി. ആരോഗ്യ ആഭ്യന്തര മന്ത്രാലയത്തിന്റ വിദഗ്ധോപദേശത്തിന്റെ ഭാഗമായി കൃത്യമായ മുൻകരുതൽ നടപടികളോടെ കഴിഞ്ഞ മാസം 31 നാണ് അഭ്യന്തര സർവീസുകൾ പുനരാരംഭിച്ചത്..
Post Your Comments