റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. തിങ്കളാഴ്ച 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1011 ആയി. ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്. 17 പേരാണ് ഇവിടെ വൈറസ് ബാധ മൂലം മരിച്ചത്. മക്ക, റിയാദ്, മദീന, ദമ്മാം, തബൂക്ക്, ത്വാഇഫ്, ഹുഫൂഫ്, ഖത്വീഫ്, അല്‍മുബറസ്, ഹഫര്‍ അല്‍ബാത്വിന്‍, ബേയ്ഷ് എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്.
സൗദിയിൽ പുതിയതായി 4507 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 3170 പേർക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 132048 ഉം രോഗമുക്തരുടെ എണ്ണം 87890 ഉം ആയി. 43147 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1897 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments