മലപ്പുറം • മലപ്പുറം ജില്ലയില്‍ ഞായറാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഞായറാഴ്ച
വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
1.കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 വയസ്സ് – സിവിൽ ഡിഫൻസ് വളണ്ടിയർ ആയ ഇയാൾ പെരിന്തൽമണ്ണ ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2. ഒഴൂർ ഓമച്ചപ്പുഴ സ്വദേശി 40 വയസ്സ് – റിയാദിൽ നിന്നും അതും എസ് ജി 902 വിമാനത്തിൽ ജൂൺ ആറിന് കരിപ്പൂരെത്തി. വീട്ടിൽ . നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ നാളെ ജൂൺ 13 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3- മംഗലം കൂട്ടായി സ്വദേശി 40 വയസ്സ് -മുംബൈ -ബാംഗ്ലൂർ – കരിപ്പൂർ (6E 6129) വിമാനത്തിൽ ജൂൺ ഒന്നിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
4. മഞ്ചേരിയില്‍ ചികിത്സയിലുള്ള തൃശ്ശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക മാറഞ്ചേരി സ്വദേശിനി 43 വയസ് – ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് വിമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തരായി. ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ താഴേക്കോട് മാട്ടറക്കല്‍ സ്വദേശി 26 കാരന്‍, തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്‍, തിരൂരങ്ങാടി വടക്കേമമ്പുറം പണ്ടാരങ്ങാടി സ്വദേശി 43 കാരന്‍, ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
ജില്ലയില്‍ ചികിത്സയിലുള്ളത് 207 പേര്‍
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 207 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും, രണ്ട് കോഴിക്കോട് സ്വദേശികളും നാല് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും . ജില്ലയില്‍ ഇതുവരെ 283 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,152 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,152 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
Post Your Comments