കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (14.06.20) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഞായറാഴ്ച രോഗമുക്തനായിട്ടുണ്ട്.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ഉം രോഗമുക്തി നേടിയവര്‍ 60 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.
ഇപ്പോള്‍ 96 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 66 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നു പേര്‍ കണ്ണൂരിലും മൂന്നു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.
ഞായറാഴ്ച 175 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8708 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8631 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 8446 എണ്ണം നെഗറ്റീവ് ആണ്. 77 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
Post Your Comments