റിയാദ് : സൗദിയിൽ രണ്ട് പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മൻസിലിൽ അൻസാർ അബ്ദുൽ അസീസ് (44), തൃശുര്‍ മുള്ളൂര്‍ ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52) എന്നിവരാണ് റിയാദിൽ ചികിത്സയിലിരിക്കെ മരിച്ചത്.
Also read : കോവിഡ് ആശങ്കയിൽ സൗദി അറേബ്യ; മരണം 1000 കടന്നു
അൻസാർ ഒരാഴ്ചയായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കടുത്തതോടെ വെന്റിലേറ്റർ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്. ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാർച്ചിൽ നാട്ടിൽ പോകാനിരുന്നപ്പോഴാണ് അന്താരാഷ്ട്ര വിമാനസർവിസുകൾ നിർത്തിയത്. പരേതനായ അബ്ദുൽ അസീസിെൻറയും കരുകോൺ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അറബിക് അധ്യാപിക ആരിഫ ബീവിയുടേയും മകനാണ്. ഭാര്യ: ഷെമി അൻസാർ. മൂന്നു മക്കളുണ്ട്.
20 വര്‍ഷമായി റിയാദ് ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന വേണുഗോപാലന്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ : സരസ്വതി, മക്കള്‍: അനീഷ്, അശ്വതി.
Post Your Comments