കാത്തിരിപ്പുകൾക്കൊടുവിൽ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന ജാവ, ജാവ 42 ബൈക്കുകൾ അവതരിപ്പിച്ചു. ബിഎസ്-4നെ അപേക്ഷിച്ച് ബിഎസ്-6ൽ പവർ കുറഞ്ഞിട്ടുണ്ട്. 293 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി ബിഎസ്-6 എന്‍ജിന്‍ 26.51 പിഎസ് പവറും 27.05 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. അതോടൊപ്പം തന്നെ ബൈക്കുകളുടെ ഭാരം 12 കിലോഗ്രാം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്.
നേരത്തെ 170 കിലോഗ്രാം ഭാരമായിരുന്നെങ്കില്‍ ഇപ്പോൾ 182 കിലോഗ്രാമായാണ് ഉയർന്നത്. രണ്ട് മോഡലുകളുടെ വിലയും ജാവ ഉയർത്തിയിട്ടുണ്ട്. ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയും ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
Also read : ഓഹരി വിപണി : വ്യാപാര ആഴ്ചയിലെ ആദ്യ ദിനം തന്നെ അവസാനിച്ചത് നഷ്ടത്തിൽ
മൂന്ന് മോഡലുകളുമായിട്ടായിരുന്നു ഇന്ത്യയിലേക്കുള്ള ജാവയുടെ രണ്ടാം വരവ്. തില്‍ ജാവ, ജാവ 42 മോഡലുകള്‍ 2018-ല്‍ നിരത്തുകളിലെത്തിയെങ്കിലും പരേക് എന്ന കസ്റ്റമൈസ്ഡ് മോഡല്‍ രണ്ടാം വരവിന്റെ ആദ്യ വാര്‍ഷികത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചത്. ഐതിഹാസിക ജാവ ബൈക്കുകളുടെ രൂപം പിന്തുടര്‍ന്നാണ് ജാവ, ജാവ 42 ബൈക്കുകള്‍ ഇന്ത്യയിലെത്തിയത്.
Post Your Comments