പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് ബൈജൂസ് ആപ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബൽറാം എംഎൽഎ. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെയൊക്കെ ഉദ്യോഗസ്ഥരുടെ സേവനമെന്താ മോശമായിരുന്നോ എന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ചോദ്യം.
Read also: ചൈനയിൽ ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്: വീണ്ടും ലോക്ക് ഡൗണിലേക്ക്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർക്കാർ ഡിപ്പാർട്ട്മെൻ്റുകളിൽ വച്ച് ഏറ്റവും മികച്ച സേവനം നടത്തിയത് പോലീസ് വകുപ്പാണോ? ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെയൊക്കെ ഉദ്യോഗസ്ഥരുടെ സേവനമെന്താ മോശമായിരുന്നോ?
പിന്നെന്തിനാണ് ഒരു വകുപ്പിന് മാത്രമായി ഇങ്ങനെയൊരു സ്വകാര്യ മുതലാളിയുടെ സൗജന്യ സേവനം സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയത്?
Post Your Comments