Latest NewsIndiaNews

കോവിഡ് : മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗൊരേഗാവിൽ താമസിച്ചിരുന്ന റിട്ടയേഡ് എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറും, പാലക്കാട് കുഴൽമന്ദം സ്വദേശിയുമായ അരവിന്ദൻ മേനോൻ (82) ആണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഗൊരേഗാവ് മലയാളി സമാജം പ്രസിഡന്റ് കൂടിയായിരുന്ന ഇദ്ദേഹത്തിനു അർബുദത്തിന് ചികിത്സയിലിരിക്കെയാണ്, കോവിഡ് ബാധിച്ചത്. ഇതോടെ, മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.

Also read :ഡല്‍ഹിയില്‍ കോവിഡ് വ്യാപനം : പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും : തിങ്കളാഴ്ച സര്‍വകക്ഷി യോഗം

മഹാരാഷ്ട്രയിൽ ഇന്ന് 3,390 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 120 പേര്‍ കൂടി മരണപ്പെട്ടു.ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,07,958ഉം, മരണസംഖ്യ 3,950 ആയി. 1632 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 50978 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button