Latest NewsKeralaNews

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 379 പേര്‍ക്ക്; കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 379 പേര്‍ക്ക്, കനത്ത ജാഗ്രത. കേരളത്തിനു പുറത്തുനിന്ന് ആളുകള്‍ എത്തിത്തുടങ്ങിയശേഷം സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധയുണ്ടായത് 214 പേര്‍ക്ക് ആണെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മെയ് നാലു മുതല്‍ ചെക്ക്‌പോസ്റ്റ് വഴിയും മേയ് ഏഴു മുതല്‍ വിമാനത്താവളങ്ങള്‍ വഴിയും മേയ് 10 മുതല്‍ തുറമുഖം വഴിയും വഴിയും മേയ് 14 മുതല്‍ ട്രെയില്‍ വഴിയും മേയ് 25 മുതല്‍ ആഭ്യന്തര വിമാനങ്ങള്‍ വഴിയും യാത്രക്കാര്‍ എത്തിക്കൊണ്ടിരുന്നു.

read also : തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത : ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതില്‍ ഉയര്‍ന്നു. ചെക്ക് പോസ്റ്റ് തുറക്കുന്നതിന് മുന്പ് (മേയ് മൂന്ന്) വരെ ആകെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 334 പേര്‍ കേരളത്തിനു പുറത്തുനിന്നു വന്നവരാണ്. 165 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് നാലു മുതല്‍ ജൂണ്‍ 13 വരെ 1908 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1,694 പേര്‍ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 214 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

മേയ് മൂന്നിന് മുമ്പ് മൂന്നു പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മേയ് നാലിന് ശേഷം 16 മരണങ്ങളുണ്ടായി. മരണമടഞ്ഞവരില്‍ 13 പേരും കേരളത്തിന് വെളിയില്‍ നിന്നും വന്നതാണ്. ഇവരില്‍ 13 പേര്‍ 60 വയസിനു മുകളിലുള്ളവരുമാണ്. ചെറുപ്പക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ് എന്നല്ല ഇതു കാണിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button