ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് വ്യാപനം , പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും . തിങ്കളാഴ്ച സര്‍വകക്ഷി യോഗം
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കോവിഡ് വെല്ലുവിളി നേരിടുന്നതില്‍ തികച്ചും പരാജയപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
read also : കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം’, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഞായറാഴ്ച രണ്ടു യോഗം വിളിച്ചു കൂട്ടിയ അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ സര്‍വ കക്ഷിയോഗവും വിളിച്ചു. കൂടാതെ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണത്തിന്റെ വിവിധ ചുതലകള്‍ക്കായി ആറ് െഎഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ ഉത്തരവിട്ടു.
ഡല്‍ഹിയില്‍ രോഗപരിശോധന അടുത്ത രണ്ടു ദിവസം ഇരട്ടിയാക്കാനും അതിനു ശേഷം മൂന്നിരട്ടി ആക്കാനും അമിത് ഷാ നിര്‍ദേശിച്ചു. റെയില്‍വേയോട് 500 െഎസെലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയില്‍ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ 10 മുതല്‍ 49 വരെ കിടക്കകളുള്ള എല്ലാ നഴ്‌സിങ് ഹോമുകളിലും കോവിഡ് രോഗികളെ ചികിത്സിക്കും.
Post Your Comments