
ടോക്കിയോ • ജപ്പാനിലെ കഗോഷിമയിലെ അമാമിയോഷിമ ദ്വീപിന്റെ തീരത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പുലർച്ചെ 12.51 നാണ് പ്രകമ്പനം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം 28.8 ഡിഗ്രി വടക്കും അക്ഷാംശത്തിൽ 128.3 ഡിഗ്രി കിഴക്കും 160 കിലോമീറ്റർ ആഴത്തിലുമാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജപ്പാനിലെ ഭൂകമ്പ തീവ്രത സ്‌കെയിലിൽ കഗോഷിമയുടെ ചില ഭാഗങ്ങളിൽ 4 രേഖപ്പെടുത്തി.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments