UAELatest NewsNewsGulf

യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി : കോവിഡ് വിമുക്തരുടെ എണ്ണം ഉയരുന്നു

അബുദാബി : യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 815 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗ വിമുക്തരുടെ എണ്ണം 26761ആയി ഉയർന്നു. 40,000 പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 491പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 41990ഉം, മരണസംഖ്യ 288ഉംആയി. നിലവിൽ 14941പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നു യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണവും, മരണസംഖ്യയും ആശങ്കാജനകമായി ഉയർന്നു തന്നെ. 39പേർ കൂടി ശനിയാഴ്ച്ച മരിച്ചു. ജിദ്ദ, മക്ക, റിയാദ്, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. 3366 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 932ഉം, ആകെ രോഗബാധിതരുടെ എണ്ണം 123308 ഉം ആയി. 1519 പേര്‍ സുഖം പ്രാപിച്ചതോടെ രോഗവിമുതരുടെ എണ്ണം 82548 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 39828 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 1843 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Also read : കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

 ഖത്തറിൽ വീണ്ടും ആശ്വാസ ദിനം, കോവിഡ് മരങ്ങൾ ഒന്നും തന്നെ ശനിയാഴ്ച് റിപ്പോർട്ട് ചെയ്തില്ല. 1,956 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 55,252ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,165 പേരില്‍ നടത്തിയ പരിശോധനയിൽ 1,828 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 78,416ആയി, മരണസംഖ്യ 70. നിലവിൽ 23,094പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 232 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ ആകെ 28,6830പേർ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.

 834 പേർ കുവൈറ്റിൽ ശനിയാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 25,882 ആയി ഉയർന്നു. 2159പേരിൽ നടത്തിയ പരിശോധനയിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. നാല് പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35466ഉം, മരണസംഖ്യ 289 ആയി. നിലവിൽ 9,295 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 176പേർ ഗുരുതരാവസ്ഥയിലാണ്. കുവൈറ്റികൾ 281,  ഈജിപ്​തുകാർ 45, ബംഗ്ലാദേശികൾ 31, ഫർവാനിയ ഗവർണറേറ്റിൽ 191, അഹ്​മദി ഗവർണറേറ്റിൽ 115, ജഹ്​റ ഗവർണറേറ്റിൽ 100 , ഹവല്ലി ഗവർണറേറ്റിൽ 74 , കാപിറ്റൽ ഗവർണറേറ്റിൽ 34 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള പുതിയ കോവിഡ്ബാധിതരുടെ എണ്ണം.

ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക്​ കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22077ഉം, മരണസംഖ്യ 99ഉം ആയി. 41 പേർ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7530 ആയി ഉയർന്നു. നിലവിൽ 14448പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.. 43 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 646 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ് ബാധിതർ 16312 ആയി. 4990 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button