കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (13.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബൈ 2, റഷ്യ 1) രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി (55 വയസ്സ്), അത്തോളി സ്വദേശി (42) എന്നിവരാണ് രോഗമുക്തി നേടിയത്.
Post Your Comments