
ജിദ്ദ : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം വടക്കേവിള, പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60) ആണ് ജിദ്ദ നാഷനല്‍ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്.
Also read : യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി : കോവിഡ് വിമുക്തരുടെ എണ്ണം ഉയരുന്നു
കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെക്കുന്നതിന് തൊട്ടു മുമ്പാണ്, നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. കൊല്ലത്തു നിന്നും കോഴിക്കോട്ടെത്തി ഏറ്റവും അവസാനമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇദ്ദേഹം മടങ്ങിയത്. പിതാവ്: അബ്ദുൽ റഹ്മാൻ, മാതാവ്: സുബൈദ, ഭാര്യ: റഷീദ.
Post Your Comments