Latest NewsNewsInternational

കോ​വി​ഡ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി മരുന്ന് കമ്പനി

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി അറിയിച്ച് അ​മേ​രി​ക്ക​ന്‍ മ​രു​ന്ന് കമ്പ​നി​യാ​യ മൊ​ഡേ​ണ. ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ച്ചാ​ല്‍ വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ല്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അധികൃതർ വ്യക്തമാക്കി. കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റെ സാ​മ്യ​മു​ള്ള സാ​ര്‍​സി​നെ​തി​രെ ഉ​പ​യോ​ഗി​ച്ച വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ വൈ​റ​സ് ബാ​ധി​ത​ര്‍ കൂ​ടു​ത​ല്‍ രോ​ഗാ​വ​സ്ഥ​യി​ലേ​ക്കു പോ​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് നിർമ്മാണം നടന്നത്. ജൂ​ലൈ​യി​ല്‍ മു​പ്പ​തി​നാ​യി​രം ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button