തെലുങ്ക് സംവിധായിക സഞ്‍ജന റെഡ്ഡിയെ ആശുപത്രിയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും സംവിധായികയുടെ സ്ഥിതി ഗുരുതരമാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ ശ്വാസതടസത്തേയും പനിയേയും തുടര്‍ന്ന് വീട്ടില്‍ ബോധരഹിതയായി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്‍ജനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സഞ്ജന ആരോഗ്യനില വീണ്ടെടുക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു വ്യക്തമാക്കിക്കൊണ്ട് നിര്‍മാതാവ് കൊന വെങ്കട്ട് രംഗത്തെത്തി. സഞ്ജനയെ വൈറല്‍ ഫീവറിന് ചികിത്സിക്കുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജു ഗഡുവെന്ന സിനിമയിലൂടെ സംവിധായികയായ സഞ്‍ജന റെഡ്ഡി ഒളിമ്ബിക്സില്‍ ആദ്യമായി മെഡല്‍ നേടിയ ഇന്ത്യന്‍ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ അണിയറപ്രവര്‍ത്തനത്തില്‍ ആയിരുന്നു ഇപ്പോള്‍.
Post Your Comments