റിയാദ്: സൗദിയില്‍ കോവിഡ് കേസുകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893 ആയി. പുതുതായി 3921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,942. ആയി. വെള്ളിയാഴ്ച 1,010 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 4,590 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1.39 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ലോകത്തെ ആകെ മരണം 4.27 ലക്ഷമായി. 214 രാജ്യങ്ങളിലായി 77.24 ലക്ഷം പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 39.16 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 33.80 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 53,830 പേരുടെ നില ഗുരുതരമാണ്.
ALSO READ: തൃശ്ശൂരിൽ കനത്ത ജാഗ്രത; ഗുരുവായൂർ ക്ഷേത്രം ഇന്നു മുതൽ അടച്ചിടും
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് അമേരിക്കയിലാണ്. ഇന്നലെ മാത്രം 781 പേരാണ് ഇവിടെ മരണമടഞ്ഞത്. 26,510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 21.16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 1.16 ലക്ഷം ആളുകളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 8.39 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11.59 ലക്ഷം പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലുളളത്.
Post Your Comments