അബുദാബി • കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.എ.ഇയില്‍ കോവിഡില്‍ നിന്ന് സുഖംപ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇത് യു.എ.ഇ മഹാമാരിയില്‍ നിന്ന് നേരത്തെ മുക്തി നേടാനുള്ള പാതയിലാണെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രോഗമുക്തി ഇരട്ടിയായി. മെയ് 21 ന് ഭേദപ്പെട്ടവരുടെ എണ്ണം 12,755 ആയിരുന്നത് വ്യാഴാഴ്ച 25,234 ഉയര്‍ന്നു.
ആഗോളതലത്തിൽ 400,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട രോഗത്തിനെതിരായ പോരാട്ടത്തിൽ 1,217 സുഖം പ്രാപിക്കലുകളും 479 പുതിയ കേസുകളുമാണ് യു.എ.ഇ വ്യാഴാഴ്ച പുറത്തുവിട്ടത്. അമേരിക്കയിൽ 2 ദശലക്ഷമടക്കം ലോകത്താകമാനം 7 ദശലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്/
തുടർച്ചയായ രണ്ടാം ദിവസമാണ് യു.എ.ഇ പുതിയ കേസുകളെക്കാള്‍ ഇരട്ടിയിലധികം നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച രാജ്യത്ത് 1,277 ഭേദപ്പെടലുകളും 603 പുതിയ അണുബാധകളും റിപ്പോർട്ട് ചെയ്തു.
കോണ്ടാക്റ്റ് ട്രേസിംഗ്, പരിശോധന, ചികിത്സ, തീവ്രമായ അണുനാശീകരണം എന്നിവ അടക്കമുള്ള യു.എ.ഇയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നതായാണ് സൂചന. നേട്ടങ്ങൾ സുസ്ഥിരമാകുന്നതിന് പൗരന്മാരും താമസക്കാരും കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്നു.
ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഒരു ദിവസം 45,000 പരിശോധനകൾ നടത്തുന്നു. എല്ലാ താമസക്കാരെയും ഉള്‍പ്പെടുത്തി പരിശോധനയുടെ വ്യാപ്തി രാജ്യം വിപുലീകരിച്ചു. ഇതുവരെ 25 ദശലക്ഷത്തിലധികം ടെസ്റ്റുകളാണ് യു.എ.ഇ നടത്തിയത്.
Post Your Comments