Latest NewsNewsSaudi ArabiaGulf

സൗദിയിൽ ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ

റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 32പേർ കൂടി വെള്ളിയാഴ്ച മരിച്ചു. റിയാദ്, ജിദ്ദ, മദീന, മക്ക, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, ജീസാൻ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. 3921 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 857ഉം, രോഗം സ്ഥിരീകരിച്ചവർ 1,19,942ഉം ആയി.

1010 പേർക്ക് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗം ഭേദമായവരുടെ എണ്ണം 81,029ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 38,020 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 1820 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 309 പേർ ജിദ്ദയിലും 308 പേർ മക്കയിലും മരിച്ചു. നേരത്തെ മരണ നിരക്ക് കൂടുതല്‍ മക്കയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് ജിദ്ദയിലാണ്. രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് റിയാദിലാണ് കൂടുതല്‍ രോഗവ്യാപനം. ന്ന് റിയാദ് നഗരത്തിൽ മാത്രം 1,584 ആളുകളിലാണ് പുതുതായി രോഗം ബാധിച്ചത്.

ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച മരിച്ചു. 51 വയസുള്ളയാളാണ് മരണമടഞ്ഞത്, ഇയാൾ സ്വദേശിയാണോ, പ്രവാസിയാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 5,872 പേരില്‍ നടത്തിയ പരിശോധനയിൽ 1517 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1965 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 76,588ഉം, മരിച്ചവർ 70ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 53,296 ആയി ഉയർന്നു. നിലവിൽ 23,222 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് പരിശോധനയ്ക്ക് വിധേയമായവരുടെ ആകെ 2,80,665ലെത്തി.

കുവൈറ്റിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പ്രതിതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 911 പേർ കൂടി വെള്ളിയാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 25,048ആയി ഉയർന്നു. 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34,952ഉം, മരണസംഖ്യ 285ഉം ആയി. നിലവിൽ 9,619 പേരാണ്​ ചികിത്സയിലുള്ളത്​. കുവൈറ്റികൾ 232, ഇൗജിപ്​തുകാർ 39, ബംഗ്ലാദേശികൾ 53. ഫർവാനിയ ഗവർണറേറ്റിൽ 165, അഹ്​മദി ഗവർണറേറ്റിൽ 105, ജഹ്​റ ഗവർണറേറ്റിൽ 119 , ഹവല്ലി ഗവർണറേറ്റിൽ 78, കാപിറ്റൽ ഗവർണറേറ്റിൽ 53 എന്നിങ്ങനെയാണ് വിവിധ രാജ്യക്കാർ, പ്രദേശങ്ങൾ എന്നിവ തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.

 Also read : കോവിഡ് 19 ; ആശങ്കയില്‍ മഹാരാഷ്ട്ര ; ഒരുലക്ഷം കടന്ന് രോഗ ബാധിതര്‍, 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം രോഗികളും നൂറിലധികം മരണവും, മുംബൈയില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍

 ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു. 1117 പേർക്ക്​ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു, ഇതിൽ 647 പേർ പ്രവാസികളാണ്​. ഏഴുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവർ 21071ഉം,മരണസംഖ്യ 96ഉം ആയി. 866 പേർക്ക്​ കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 7489 ആയി ഉയർന്നു. നിലവിൽ 13486 പേരാണ് അസുഖബാധിതരായിട്ടുള്ളത്​. 24 മണിക്കൂറിനുള്ളിൽ 3502 പേർക്കാണ്​ ആകെ രോഗ പരിശോധന നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309ലെത്തി ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 729 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 15666 ആയി. 4986 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button