കൊല്ലം • ജില്ലയില്‍ ഇന്ന് (ജൂണ്‍ 12) അഞ്ച് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഓച്ചിറ സ്വദേശികളായ രണ്ടു പേര്‍ക്കും ഉളിയക്കോവില്‍ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയൊടൊപ്പം കുവൈറ്റില്‍ നിന്നും എത്തിയ ഓച്ചിറയിലെ അഞ്ചു വയസുള്ള ആണ്‍കുട്ടി ജൂണ്‍ ഒന്നിന് ഐ എക്‌സ്-1396 വിമാനത്തിലാണ് വന്നത്. ഓച്ചിറയില്‍ ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മ നേരത്തേ കോവിഡ് പോസിറ്റീവായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓച്ചിറ മേമന സ്വദേശി(29 വയസ്) മെയ് 31 എഐ-928 റിയാദ്-തിരുവന്തപുരം ഫ്‌ളൈറ്റില്‍ എത്തി ജൂണ്‍ അഞ്ചുവരെ സ്ഥാപന നിരീക്ഷണത്തിലും അതിന് ശേഷം ഗൃഹനിരീക്ഷണത്തിലും തുടരുകയായിരുന്നു.
ഉളിയക്കോവില്‍ സ്വദേശിനി(48 വയസ്) ജൂണ്‍ നാലിന് മുംബൈയില്‍ നിന്നും ഐ വി-325 എയര്‍ ഏഷ്യ വിമാനത്തില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
മെയ് 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് രോഗമുക്തി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കല്‍ സ്വദേശിനി(24), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ചവരായ 45 വയസുള്ള മേലില സ്വദേശിനി, 51 വയസുള്ള തൃക്കരുവ സ്വദേശി എന്നിവരും ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ചവരായ ചവറ സ്വദേശി(39 വയസ്), തൃക്കോവില്‍വട്ടം സ്വദേശി(50 വയസ്) എന്നിവരും ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(31 വയസ്) എന്നിവരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏഴുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
Post Your Comments