കൊല്ലം: കേരള കോൺഗ്രസ് (ബി) വീണ്ടും യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായി സൂചന. കെ.ബി.ഗണേഷ്കുമാർ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ ആർ. ബാലകൃഷ്ണപിള്ള ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. മകൻ ഗണേഷ്കുമാറിനെ തിരികെ കൊണ്ടുവരണമെന്ന വികാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ചിലർ സഹ നേതാക്കളോടു പങ്കുവച്ചതായാണു വിവരം.
എന്നാൽ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഘടകകക്ഷി നേതാക്കളുടെ മനസ്സറിയാനും ശ്രമം തുടങ്ങിയിട്ടുണ്ട്. പത്തനാപുരത്ത് എൽഡിഎഫുമായി, പ്രത്യേകിച്ചു സിപിഎം പ്രാദേശിക നേതൃത്വവുമായി ഗണേഷ്കുമാർ അത്ര ചേർച്ചയിലല്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി അറിയിക്കാൻ കൊല്ലം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളോടു സംസ്ഥാന നേതൃത്വത്തിലെ ചിലർ നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രാദേശിക നേതൃത്വം ഗണേഷിനോടുള്ള കടുത്ത എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണിത്. ആർഎസ്പിയുടെ നിലപാടും നിർണായകമാകും.
ALSO READ: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം: കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്ത് ബാലവേല കൂടുമോ എന്ന് ആശങ്ക
കേരള കോൺഗ്രസിനെയും ഗണേഷിനെയും മുന്നണിയിലേക്കു തിരികെ വിളിക്കരുതെന്ന നിലപാട് പാർട്ടിയിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റൊരു കേരള കോൺഗ്രസിൽ ലയിച്ചു മുന്നണിയുടെ ഭാഗമാകുക എന്ന ആലോചനയും ഇതിനിടെ ഉരുത്തിരിഞ്ഞിട്ടുണ്ടDetailDetails.
Post Your Comments