
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ ഗ്രാമിന് 50 രൂപ കൂടി വില 4390ല്‍ എത്തി. പവന് 400 രൂപ കൂടി 35120 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് ഗ്രാമിന് 4875 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) വില 1730 ഡോളറായി. രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണ വില കൂടാന്‍ കാരണമാകുന്നുണ്ട്.
Post Your Comments