മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ കടുക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഉദ്ധവ് താക്കറെയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കായിക മന്ത്രി സുനില്‍ കേദറിന്റെ വീട്ടിലാണ് ഒത്തുച്ചേര്‍ന്നത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ നിരവധി അതൃപ്തരുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ റവന്യൂ മന്ത്രി ബാലാസാഹേബ് തോററ്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിന് ഇപ്പോഴുള്ള സര്‍ക്കാരിനെ കുറിച്ച് കുറച്ച് പരാതികളുണ്ടെന്ന് തോററ്റ് പറഞ്ഞു. കോണ്‍ഗ്രസിന് സര്‍ക്കാരിലും തീരുമാനമെടുക്കുന്നതിലും കുറച്ച് കൂടി പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും തോററ്റ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും തോററ്റ് വ്യക്തമാക്കി. എന്നാല്‍ ശിവസേനയ്ക്ക് ആശങ്കപ്പെടാനുള്ള കാര്യങ്ങളാണ് ഇക്കാര്യത്തിലുള്ളത്.നിലവില്‍ ഉദ്ധവ് താക്കറെയ്ക്ക് ഭരണപരിചയം തീരെയില്ല. അതുകൊണ്ട് അണിയറയില്‍ ഇരുന്ന് ശരത് പവാറാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
അജിത് പവാറും ഒരുവശത്ത് കാര്യങ്ങള്‍ നോക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കക്ഷിയെ പോലെയാണ് ഇവര്‍ പരിഗണിക്കുന്നത്. പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ എന്നിവരെ അവഗണിച്ചെന്നും പരാതിയുണ്ടായിരുന്നു. അതേസമയം പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കാനാണ് നീക്കം നടന്നിരുന്നത്. ഇത് വൈകിയിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് സുപ്രധാനമായ റവന്യൂ മന്ത്രി സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.
അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.ഇതിനിടെ ശിവാജി പാര്‍ക്കില്‍ വെച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഉദ്ധവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അജോയ് മേത്തയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയായിരുന്നു ഇതെന്നാണ് സൂചന. ദുരിതാശ്വാസ പാക്കേജും ചര്‍ച്ചാ വിഷയമായിരുന്നു. നേരത്തെ കോവിഡ് പ്രതിരോധത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വീഴ്ച്ചയില്‍ കൈകഴുകുന്ന സമീപനമാണ് രാഹുല്‍ നടത്തിയത്. എന്നാല്‍ പിന്നീട് ഇത് തിരുത്തിയിരുന്നു.
Post Your Comments