ജനീവ: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകമെന്ന് ഐക്യരാഷ്ട്രസഭ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരം പോലും ലഭിക്കാതെയാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് വ്യക്തമാക്കിയത്. വലിയ ദുരന്തം ഒഴിവാക്കാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഇതിനെ നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ഭക്ഷണത്തിന് ഇതുവരെ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ പോലും പ്രശ്നങ്ങള്‍ നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments