KeralaLatest NewsNews

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

തിരുവനന്തപുരം • ഇന്നലെ തിരുവനന്തപുരം ജില്ലയിൽ 6 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. അവരുടെ വിവരങ്ങൾ

1. ബാലരാമപുരം പെരിങ്കടവിള സ്വദേശി 23 വയസ്സുള്ള യുവതി. ജൂൺ ഒന്നിന് ചെന്നൈയിൽ നിന്നും വാളയാർ ചെക്ക്പോസ്റ് വഴി വരുകയും തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു SAT ആശുപത്രിയിലേക്ക് മാറ്റി.

2. കാട്ടാക്കട കുരിത്തംകോട് സ്വദേശി 31 വയസ്സുള്ള യുവാവ്. മെയ് 29 ന് ദുബായിയിൽ നിന്നും എയർ ഇന്ത്യയുടെ AI 1540 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തി. അവിടെ നിന്നും തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

3. ചെങ്കൽ സ്വദേശി 51 വയസ്സുള്ള പുരുഷൻ. മുംബൈയിലെ ബാന്ദ്രയിൽ നിന്നും മേയ് 28 ന് ട്രെയിനിൽ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

4. കാച്ചാണി കൊടുങ്ങാനൂർ സ്വദേശി 77 വയസ്സുള്ള പുരുഷൻ.ജൂൺ 9 ന് കോവിഡ് പോസിറ്റീവ് ആയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ പിതാവാണ്. ഇന്നലെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വാബ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് ആകുകയായിരുന്നു.

5. കാച്ചാണി കൊടുങ്ങാനൂർ സ്വദേശി 62 വയസ്സുള്ള പുരുഷൻ.ജൂൺ 9 ന് കോവിഡ് പോസിറ്റീവ് ആയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവാണ്. ഇന്നലെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വാബ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് ആകുകയായിരുന്നു.

6. പാറശ്ശാലൽ നെടുവൻവിള സ്വദേശി 25 വയസ്സുള്ള യുവാവ്. മുംബൈയിലെ പൻവേലിൽ നിന്നും മേയ് 28 ന് ട്രെയിനിൽ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button