KeralaLatest NewsNews

അഞ്ജുവിനെ പരീക്ഷാ ഹാളിലിരുത്തി മാനസികമായി തളർത്തി: ബിവിഎം കോളേജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ചേ‍‍ർപ്പുങ്കൽ ബിവിഎം കോളേജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി. പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാ‍‍ർത്ഥിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സ‍ർവകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇത് ലംഘിച്ച് അഞ്ജുവിനെ ഹാളിലിരുത്തി മാനസികമായി തളർത്തിയെന്നാണ് അന്വേഷണസമിതിയുടെ വിലയിരുത്തൽ.

Read also: കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല: വീണയുടെയും റിയാസിന്റെയും വിവാഹവാർത്തയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ

ഡോ.എംഎസ് മുരളി,ഡോ. അജി സി പണിക്കർ,പ്രൊഫസർ വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. അന്വേഷണസംഘം ഇന്നലെ രാവിലെ കോളേജലെത്തി വിവരം ശേഖരിച്ചിരുന്നു. വിവരങ്ങൾ ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസല‍ർക്ക് റിപ്പോ‍ർട്ട് നൽകും.

shortlink

Related Articles

Post Your Comments


Back to top button