കൊച്ചി : ബൈവ് ക്യൂ ആപ്പില്ലെങ്കിലും കൊച്ചിയിലെ ബാറുകള്‍ വഴി വിദേശ മദ്യം എത്ര വേണമെങ്കിലും കിട്ടും. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ബാറുകള്‍ വഴിയുള്ള നിയമ വിരുദ്ധമായ മദ്യ വില്‍പ്പന നടത്തുന്നത്. മദ്യം വാങ്ങുന്നതിന് ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ അതൊന്നും ഇല്ലെങ്കിലും ബാറുകളില്‍ നിന്ന് മദ്യം ലഭിയ്ക്കും.
ബൈവ് ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കൊപ്പം ക്യൂ നില്ക്കാം. ഇഷ്ടപ്പെട്ട ബ്രാന്റും തിരഞ്ഞെടുക്കാം. അതല്ലെങ്കില്‍ വിതരണക്കാരന് തന്നെ ബ്രാൻഡ് നിശ്ചയിച്ച് മദ്യം നൽകും.
390 രൂപ വിലയുള്ള മദ്യം 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബ്രാൻഡ് മാറുന്നതനുസരിച്ച് വിലയും കൂടും. അങ്ങനെ 100 മുതൽ 150 രൂപ വരെ കൂടിയ വിലയ്ക്കാണ് വിൽപ്പന. ബിവറേജസ് ഔട്ലറ്റുകളിൽ ടോക്കൺ വഴി മദ്യം വിൽപ്പന നിയന്ത്രിക്കുമ്പോളാണ് ബാറുകളിലെ ഈ തരത്തിലുള്ള വിൽപ്പന.
കടപ്പാട് : ന്യൂസ് 18
Post Your Comments