ശ്രീനഗർ : ജമ്മു കശ്മീരിൽ 21 കിലോഗ്രാം ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ. ഹന്ദ്വാരയിൽ വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.34 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തു.
അതേസമയം ഇവർക്ക് പാക് ഭീകര സംഘടനയായ ലഷ്കർ – ഇ – തോയ്ബയുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും ജമ്മു പൊലീസ് പറഞ്ഞു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഹെറോയിന് 1.34 കോടി രൂപ വില വരും.കശ്മീരിൽ ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗാമായാണ് പണവും മയക്കുമരുന്നും കടത്തിയതെന്ന് പൊലീസ് പറഞ്ഞു. കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments