KeralaLatest NewsNews

ചാറ്റ് ചെയ്തത് പരസ്പരസമ്മതത്തോടെ : എല്ലാം മകന്‍ തന്നോട് പറഞ്ഞു : വീണ്ടും പ്രതികരണവുമായി മാലാ പാര്‍വതി

തിരുവനന്തപുരം: മലയാള സിനിമാ ലോകത്ത് വീണ്ടും വിവാദങ്ങള്‍ ആളിക്കത്തുന്നു. നടി മാലാ പാര്‍വതിയുടെ മകന്‍ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ലൈംഗികചുവയോടെ ചാറ്റ് ചെയ്തുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മാലാ പാര്‍വതി മേക്കപ്പ് ആര്‍ടിസ്റ്റ് സീമയോട് മാപ്പ് ചോദിക്കുകയും വിഷയത്തില്‍ താന്‍ സീമയോടൊപ്പമാണെന്ന് പ്രതികരിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രതികരണവമായി മാലാ പാര്‍വതി രംഗത്തു വന്നിരിക്കുകയാണ്

Read Also : മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്…ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു : പാര്‍വതിയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി

അവരുമായി ചാറ്റ് ചെയ്തത് പരസ്പര സമ്മതത്തോടെയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതുമായി ചാറ്റിലൂടെ സംസാരിച്ച കാര്യം മകന്‍ അനന്തകൃഷ്ണന്‍ തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സീമയുടെ മകന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത് പരസ്പര സമ്മതത്തോടു കൂടിയായിരുന്നുവെന്നും അവരെ താന്‍ ഒരിക്കലും വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

‘ടൈംസ് ഒഫ് ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button