കോഴിക്കോട്: താമരശേരിയില്‍ പറക്കും അണ്ണാൻ വേട്ട നടത്തിയ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടി കൂടി. ഇവരുടെ പക്കല്‍ നിന്ന് വേട്ടയാടിയ, പറക്കും അണ്ണാന്റെ ജഡവും നാടന്‍ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിലായത്.
പ്രകാശന്‍, ജുനൈസ്, സതീഷ്, എന്നീ അരീക്കോട് സ്വദേശികളും തിരുവമ്പാടി സ്വദേശിയായ രജീഷ്, സുനില്‍ മുത്തപ്പന്‍പുഴക്കാരനായ ടോമി എന്നിവരുമാണ് പിടിയിലായത്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ വരുന്ന കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വെച്ചാണ് നായാട്ടു സംഘത്തെ പിടികൂടിയത്. 6 അംഗ സംഘം പറക്കും അണ്ണാനെയാണ് വെടിവെച്ച് വീഴ്ത്തിയത്. ഇതിന്റെ മാംസവും, തോലും സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments