അബുദാബി : കേരളമുൾപ്പെടെ, ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നത് സമ്പന്ധിച്ച് സുപ്രധാന തീരുമാനവുമായി അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ്.. കൊച്ചി, ബംഗ്ലുരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നി അഞ്ചു കേന്ദ്രങ്ങളിലേക്ക് ജൂലൈ ഒന്നു മുതൽ സർവീസ് ആരംഭിക്കമെന്നാണ് അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ, മധ്യപൂർവദേശം, യൂറോപ്പ് എന്നിങ്ങനെ 42 കേന്ദ്രങ്ങളിലേക്കും എത്തിഹാദ് സർവീസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ കോവിഡിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്നു അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ രാജ്യാന്തര വിമാനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിൽ, കോവിഡിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് കേരളത്തിലെത്താന്‍ ഒരു വിമാനം കൂടിയാകും.
Post Your Comments