അൽ ഐൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ അസീസ്(53)ആണ് അൽഐനിൽ മരിച്ചത്. . അബുദാബി ക്ലീവ് ലാൻഡ് ഹോസ്പിറ്റലിൽവെച്ചായിരുന്നു മരണം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: അലിയാർ കുഞ്ഞു, മാതാവ്: ആയിഷ ബീവി, ഭാര്യ: മാജിദ, മക്കൾ:സുഹൈൽ, സാദിഖ്, ഫാത്തിമ.
അതേസമയം യുഎഇയിൽ കഴിഞ്ഞ ദിവസം 1277പേർ കൂടി സുഖം പ്രാപിച്ചതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 24017ആയി ഉയർന്നു. 603പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 284ഉം, രോഗം സ്ഥിരീകരിച്ചവർ 40507ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ 16206പേരാണ് ചികിത്സയിലുള്ളത്.
Post Your Comments